Breaking News

ചിറ്റാരിക്കാൽ ബി.ആർ.സി ഭിന്നശേഷി കുട്ടികൾക്കായുള്ള പഠനോപകരണ കിറ്റ് വിതരണം ചെയ്തു


കരിന്തളം: സമഗ്ര ശിക്ഷാ കേരളം ചിറ്റാരിക്കാൽ ബിആർസി ഗൃഹാധിഷ്ഠിത പഠനം നടത്തുന്ന തിരഞ്ഞെടുക്കപ്പെട്ട  പത്തോളം ഭിന്നശേഷി കുട്ടികൾക്ക് വിവിധ പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. കീഴ്മാലയിലെ ആരഭിക്ക് കിറ്റ് നൽകിക്കൊണ്ട് ചിറ്റാരിക്കാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ   ഉഷാകുമാരി  പരിപാടി ഉദ്ഘാടനം ചെയ്തു. ചിറ്റാരിക്കാൽ ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ കാസിം ടി , സ്പെഷ്യൽ എജ്യുക്കേറ്റർ  ഷിനി ഫിലിപ്പ്  തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

No comments