Breaking News

കാഞ്ഞങ്ങാട് തടവിലുള്ള യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചത്, ലഹരി തേടി,കേസെടുത്തു, പ്രതിയെ കൗൺസിലിംഗിന് വിധേയമാക്കി



കാഞ്ഞങ്ങാട് തടവിലുള്ള യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചത്,ലഹരി തേടി,കേസെടുത്തു,പ്രതിയെ കൗൺസിലിംഗിന് വിധേയമാക്കി .കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസിനു കീഴിൽ നടന്ന ചന്ദന മോഷണക്കേസിലെ റിമാൻഡ് തടവുകാരനായ ബേഡഡുക്ക ചേരിപ്പാടിയിലെ വിഷ്ണുദാസ്(21) ആണു തടവ് ചാടാൻ ശ്രമിച്ചത്, ലഹരി തേടി ജയിൽ ചാടാൻ ശ്രമിച്ച പ്രതിയെ ജയിൽ ജീവനക്കാർ സാഹസികമായി പിടികൂടുകയായിരുന്നു, ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.

പ്രതിക്കു പിന്നീട് ജയിൽ അധികൃതർ ഇടപെട്ട് കൗൺസലിങ് നൽകി. പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ കെ.വി.സുർജിത്തിനു പരുക്കേറ്റു. .


ലഹരിക്ക് അടിമയായ യുവാവ് കഴിഞ്ഞ ദിവസം രാത്രി നെഞ്ചുവേദന വന്നതായി അഭിനയിക്കുകയായിരുന്നു. ഉടൻ തന്നെ ജയിൽ ജീവനക്കാർ ഇയാളെ സമീപത്തെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ഇസിജി അടക്കമുള്ള വിശദമായ പരിശോധനയും നടത്തി. പ്രശ്നങ്ങൾ ഇല്ലെന്നു കണ്ടതോടെ ഇയാളെ ഡിസ്ചാർജ് ചെയ്തു. ജയിൽ വാഹനത്തിൽ വരുന്നതിനിടെ ദേശീയപാതയിൽ നിന്നു ജയിൽ റോഡിലേക്കു തിരിയുന്ന സമയത്താണ് വിഷ്ണുദാസ് വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയത്.



ഈ സമയത്തു വാഹനം വേഗം കുറച്ചിരുന്നു. പ്രതിക്കു പുറകേ അസിസ്റ്റന്റ് പ്രിസൺ ഓഫിസർമാരായ കെ.വി.സുർജിത്ത്, സി.ജെ.ബാബു, ഡപ്യൂട്ടി പ്രിസൺ ഓഫിസർ എം.പി.പുഷ്പരാജ് എന്നിവർ ഓടി. രക്ഷപ്പെട്ട പ്രതി ഓടിയെത്തിയതു ജില്ലാ ആശുപത്രി കോംപൗണ്ടിലേക്ക് ആയിരുന്നു. ആശുപത്രിക്ക് അകത്തു കയറി പ്രതി ഒളിച്ചിരുന്നു. പിന്നീട് ഏറെ പണിപ്പെട്ടാണു പ്രതിയെ പിടികൂടിയത്. ഇതിനിടയിലാണ് സുർജിത്തിന് പരുക്കേറ്റത്.

എന്തിനാണ് ജയിൽ ചാടിയതെന്നു ചോദിച്ചപ്പോഴാണ് ലഹരിക്കു വേണ്ടിയാണെന്ന് ജയിൽ അധികൃതരോടു പ്രതി വ്യക്തമാക്കിയത്. ഇതോടെയാണ് പ്രതിക്ക് കൗൺസലിങ് നൽകാൻ തീരുമാനിച്ചതെന്ന് ജയിൽ സൂപ്രണ്ട് കെ.വേണു പറഞ്ഞു. ആവശ്യമെങ്കിൽ ഡോക്ടറുടെ സഹായവും തേടുമെന്ന് അദ്ദേഹം പറഞ്ഞു. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ വിഷ്ണുദാസിനെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.

No comments