Breaking News

കെ റെയിലിനു പകരം പദ്ധതികൾ സർക്കാർ പരിഗണിക്കണം: കാഞ്ഞങ്ങാട് നടന്ന കേരള കോൺഗ്രസ് ജില്ലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ അനൂപ് ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു


കാഞ്ഞങ്ങാട് : കെ റയിലിനു പകരം പദ്ധതികൾ സർക്കാർ പരിഗണിക്കണമെന്നും വിനാശകരമായ ഈ പദ്ധതിയിൽ നിന്ന് എൽഡിഎഫ് ഗവൺമെൻറ് പിന്മാറണമെന്നും കേരള കോൺഗ്രസ് ജേക്കബ് പാർട്ടി ലീഡർ അനൂപ് ജേക്കബ് എംഎൽഎ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് ജില്ലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ കാഞ്ഞങ്ങാട് ഗസ്റ്റ്ഹൗസിൽ വച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം കേരളത്തി ന് സാമ്പത്തികമായും സാമൂഹികമായും പാരിസ്ഥിതികമായും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന പദ്ധതിയാണിത് എന്ന തിരിച്ചറിവ് ഗവൺമെന്റിന് ഉണ്ടാകണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുകയാണ് റെയിൽവേയുടെ പദ്ധതികൾ എയർസ്ട്രിപ് പോലെയുള്ള പദ്ധതികളിലേക്ക് സർക്കാർ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  പാർട്ടി ജില്ലാ പ്രസിഡൻറ് ആന്റക്സ് കളരിക്കൽ അധ്യക്ഷതവഹിച്ചു. പാർട്ടി സംസ്ഥാന നേതാക്കളായ വാക്കനാട് രാധാകൃഷ്ണൻ, എം സി സെബാസ്റ്റ്യൻ, കെ ആർ ഗിരിജൻ, വൽസൻ അത്തിക്കൽ, സി എസ്സ് തോമസ്,  മാത്യു നാരകത്തറ നാഷണൽ അബ്ദുള്ള, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന് മനോജ് വലിയ പ്ലാക്കൽ, തുടങ്ങിയവർ പ്രസംഗിച്ചു.

ജില്ലാ പ്രസിഡണ്ടായി ആന്റക്സ് കളരിക്കൽ, വൈസ് പ്രസിഡൻറ് തോമസ് ചിറമാട്ടേൽ,  ജനറൽ സെക്രട്ടറിമാരായി നാഷണൽ അബ്ദുള്ള , മാത്യു നാരകത്തറ,  ടോം സി തോമസ് എന്നിവരെയും  ട്രഷററായി സത്യൻ കമ്പല്ലൂരിനെയും തെരഞ്ഞെടുത്തു.

കൂടാതെ 12 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും 28 അംഗനിർവാഹക സമിതി അംഗങ്ങളെയും  25 അംഗജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെയും തെരഞ്ഞെടുത്തു. തെരഞ്ഞെടു പ്പ് ജില്ലാ റിട്ടേണിംഗ് ഓഫീസർ ജൻസൺ കുര്യൻ നിയന്ത്രിച്ചു.

No comments