Breaking News

വ്യാപാര സ്ഥാപത്തിൽ നിന്നും പണം മോഷ്ടിച്ച യുവതിയെ മണിക്കൂറുകള്‍ക്കകം കാഞ്ഞങ്ങാട് ടൗണിൽ നിന്നും പിടികൂടി


കാഞ്ഞങ്ങാട്: പാഴ് വസ്തുക്കള്‍ ശേഖരിക്കാനെത്തിയ യുവതി വര്‍ക്ക് ഷോപ്പിലെ മേശപ്പുറത്തുണ്ടായിരുന്ന ബാഗില്‍നിന്ന് 50,000 രൂപ മോഷ്ടിച്ചു. ദൃശ്യം സിസിടിവിയില്‍ പതിഞ്ഞതോടെ മണിക്കൂറുകള്‍ക്കകം യുവതിയെ പിടികൂടി. രാവണീശ്വരം സ്വദേശി പ്രദീപിന്റെ ഉടമസ്ഥതയിലുള്ള മാണിക്കോത്തെ വര്‍ക്ക് ഷോപ്പില്‍ നിന്നുമാണ് കുഞ്ഞമായെത്തിയ യുവതി പണം കവര്‍ന്ന് കടന്നുകളഞ്ഞത്. മേശപ്പുറത്തെ ബാഗ് പരിശോധിക്കുന്നതും പണം കൈക്കലാക്കി ബ്ലൗസിനുള്ളില്‍ ഓളിപ്പിക്കുന്നതുമെല്ലാം സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിരുന്നു. ദൃശ്യം വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ രാത്രി തന്നെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് യുവതിയെ കാഞ്ഞങ്ങാട് നഗരത്തില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

No comments