Breaking News

"മാന്യമഹാജനങ്ങളേ.." രാജഭരണകാലത്തെ പ്രൗഢസ്മൃതികൾ വിളിച്ചോതി നാട്ടക്കൽ സ്കൂൾ വജ്രജൂബിലി ആഘോഷ വിളംബരം


വെള്ളരിക്കുണ്ട് : പഠിക്കുന്ന വിദ്യാലയത്തിന്റ വജ്രജൂബിലി ആഘോഷം കവലകളിൽ ചെന്ന് പെരുമ്പറകൊട്ടി അറിച്ച കൊച്ചു കുട്ടികൾ നാട്ടിൽ താരങ്ങളായി.

ഡും ഡും ഡും... മാന്യമഹാ ജനങ്ങളേ...

എന്ന് തുടങ്ങി ആളുകളെ ആകർഷിക്കുന്ന തരത്തിൽ ആവേശത്തോടെ തങ്ങളുടെ സ്കൂൾ വജ്ര ജൂബിലി ആഘോഷം വിളംബരചെയ്യാനെത്തിയത്  നാട്ടക്കൽ എ എൽ പി സ്കൂളിലെ ഒരുപറ്റം  വിദ്യാർത്ഥികളായിരുന്നു. പഴയകാല വിളംബര രീതി തിരികെയെത്തിക്കാൻ ഇവർ അത്തരത്തിൽ അണിഞ്ഞൊരുങ്ങുകയും ചെയ്തിരുന്നു.

രാജഭരണ കാലത്ത് രാജാവിൻ്റെ സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കുന്ന വിളംബരത്തെ കുറിച്ച്  പാഠഭാഗങ്ങളിൽ പഠിക്കുന്നകുട്ടി കളാണ് തങ്ങളുടെ സ്കൂളിന്റെ വജ്രജൂബിലി ആഘോഷവിളംബരം ഇത്തരത്തിൽ തന്നെ വേണമെന്ന് അധ്യാപകരുമായി പങ്കുവെച്ചത്.


കൊന്നക്കാട് നിന്നും ആരംഭിച്ച വിളംബരപരിപാടി ബളാൽ പഞ്ചായത്ത് മെമ്പർ  രഘുനാഥ്‌  ഉദ്ഘാടനം ചെയ്തു. ആഘോഷകമ്മറ്റി ചെയർമാൻ എം പി രാജൻ അധ്യക്ഷനായി. അധ്യാപകൻ ഷൈജു ബിരിക്കുളം സ്വാഗതം പറഞ്ഞു.

റോയി കെ ടി, ജയലളിത, ഉഷാകുമാരി, രജിത, രാജേഷ് എം, രഞ്ജിനി മനോജ്‌, അജി, അനിൽ, അജയകുമാർ, സജി മാത്യു, സുരേഷ്, രാകേഷ്, ഹരികൃഷ്ണൻ ജിൽസൺ , സൂര്യകല എന്നിവർ വിളംബരത്തിന് നേതൃത്വം നൽകി.

മാലോം, കാര്യോട്ട്ചാൽ. ചുള്ളി തുടങ്ങിയ സ്ഥലങ്ങളിലെ വിളംബരങ്ങൾക്ക് ശേഷം  പുങ്ങംചാലിൽ സമാപിച്ചു.

സമാപന സമ്മേളനം വാർഡ് മെമ്പർ കെ. കെ. തങ്കച്ചൻ ഉത്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം. പി. രാജൻ അധ്യക്ഷത വഹിച്ചു.

വജ്രജൂബിലി ആഘോഷവും മുപ്പത് വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ദേവകി ടീച്ചർക്കുള്ള യാത്രയപ്പും  23ന് ഉച്ചയ്ക്ക് 2 ന് എം രാജഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്യും.

വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജ മോഹൻ ചടങ്ങിൽ  അധ്യക്ഷത വഹിക്കും. ചലച്ചിത്ര-  സിരിയൽ താരം മഞ്ജുളൻ മുഖ്യാതിഥിയാകും.

ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന വജ്രജൂബിലി ആഘോഷ ഭാഗമായി പൂർവ അധ്യാപക- വിദ്യാർത്ഥി സംഗമം, പി ടി എ ഭാരവാഹികളുടെ സംഗമം, സർഗാത്മക ക്യാമ്പുകൾ, പഴമയുടെ പയമ, പ്രാദേശിക കലകളുടെ അവതരണം, ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ എന്നിവയും നടക്കും

No comments