സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് 2025 സെപ്തംബർ 18 വ്യാഴാഴ്ച രാവിലെ 10 മണിമുതൽ വെള്ളരിക്കുണ്ട് വ്യാപാര ഭവനിൽ വെച്ച്
വെള്ളരിക്കുണ്ട് : ഹോമിയോ വകുപ്പിന്റെ സഹകരണത്തോടെ വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റിന്റെയും, സീനിയർ സിറ്റിസൺ ഫോറം വെള്ളരിക്കുണ്ട് യുണിറ്റിന്റെയും സംയുക്താ ഭിമുഖ്യത്തിൽ നീലേശ്വരം എൻ.കെ. ബി. എം. ഗവ. ഹോമിയോ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് 2025 സെപ്തംബർ 18 വ്യാഴാഴ്ച രാവിലെ 10 മണിമുതൽ വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ സംഘടിപ്പിക്കുന്നു. ക്യാമ്പിൽ വെച്ച് സൗജന്യ മരുന്ന് വിതരണവും രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ഉണ്ടായിരിക്കുന്നതാണ്. മുഴുവൻ ആളുകളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
No comments