Breaking News

ഇടുക്കിയിൽ മണ്ണിടിഞ്ഞ് വീണ് 2 മരണം; കെട്ടിട നിർമാണത്തിനിടെ മണ്ണെടുക്കുന്നതിനിടെ അപകടം


ഇടുക്കി: ഇടുക്കി ചിത്തിരപുരത്ത് കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. മണ്ണെടുക്കുന്നതിനിടെ മൺതിട്ട ഇടിഞ്ഞു രണ്ട് പേർ മണ്ണിനടിയിൽ പെടുകയായിരുന്നു. ആനച്ചാൽ, ബൈസൺവാലി സ്വദേശികൾ ആണ് അപകടത്തിൽ പെട്ടത്. അടിമാലി, മൂന്നാർ അഗ്നിശമനസേന യൂണിറ്റുകളെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൂന്നാര്‍ ചിത്തിരപുരത്ത് റിസോര്‍ട്ട് നിര്‍മാണം നടക്കുമ്പോളാണ് അപകടം. സമീപത്ത് സംരക്ഷണഭിത്തി നിര്‍മാണവും നടക്കുന്നുണ്ടായിരുന്നു. ഈ ഭിത്തിക്ക് താഴെ നിന്ന് ജോലി ചെയ്യുന്ന സമയത്താണ് മുകളിൽ നിന്ന് മണ്ണിടിഞ്ഞ് വീണത്. ഇവിടെ മഴയുമുണ്ടായിരുന്നു. മണ്ണ് മാറ്റുന്നതിനിടെ അപകടത്തിൽപ്പെട്ടവരില്‍ ഒരാളുടെ ശരീരാവശിഷ്ടങ്ങളാണ് ആദ്യം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് രണ്ടാമത്തെ ആളുടെ മൃതദേഹവും ലഭിച്ചത്.

No comments