Breaking News

കാട്ടാനശല്യം രൂക്ഷം കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നാളെ കാസര്‍കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച്


ബേഡകം: വര്‍ഷങ്ങളായി തുടരുന്ന കാട്ടാനശല്യം നേരിടുന്നതില്‍ വനം വകുപ്പ് അധികൃതര്‍ തുടരുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് ആനക്കാര്യം കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ നാളെ 10. 30 ന്  കാസര്‍കോട്  ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. വന്യജീവി ശല്യം നേരിടുന്ന  മുളിയാര്‍, കാറഡുക്ക, ദേലംപാടി, കുറ്റിക്കോല്‍, ബേഡഡുക്ക  പഞ്ചായത്തിലെ മുഴുവന്‍ കര്‍ഷകരും, കര്‍ഷക സ്‌നേഹികളും  കക്ഷി രാഷ്ട്രീയ ഭേദമന്യേ ഇതില്‍ സഹകരിച്ച് വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു



No comments