ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മാലോം സ്വദേശിയായ യുവാവ് അറസ്റ്റിൽ
വെള്ളരിക്കുണ്ട് : ഹോസ്റ്റലിൽ പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ പ്രകൃതി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഹോസ്റ്റൽ വാർഡൻ അറസ്റ്റിൽ . മാലോം കാര്യോട്ട്ചാൽ സ്വദേശി രാജേഷ്( 42) നെയാണ് വെള്ളരിക്കുണ്ട് സി ഐ കെ പി സതീശൻ അറസ്റ്റ് ചെയ്തത്. ആൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് ഇയാൾ ആൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഓണത്തിന്റെ അവധിക്ക് ഹോസ്റ്റൽ അടച്ചിരുന്നു.മറ്റു വിദ്യാർത്ഥികൾ ഓണാവധിക്ക് വീട്ടിൽ പോയ സമയത്താണ് വാർഡൻ കുട്ടിയെ പീഡിപ്പിച്ചത് കഴിഞ്ഞദിവസം സ്കൂളിൽ നടന്ന കൗൺസിലിങ്ങിന് ഇടയിലാണ് കുട്ടി ഈ വിവരം പുറത്ത് പറഞ്ഞത്.
ഇയാൾ കൂടുതൽ കുട്ടികളെ ഉപ്രദ്രവിച്ചിട്ടുണ്ടോ എന്ന് കൗൺസലിംഗിലൂടെ അന്വേഷണം വേണമെന്നും ഇയാളെ സ്ഥാപനത്തിൽ നിന്നും പുറത്താക്കി സ്ഥാപനത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിങ്കളാഴ്ച ശക്തമായി പ്രക്ഷോഭം ആരംഭിക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജ് പറഞ്ഞു .
No comments