Breaking News

പ്ലസ് ടു വിദ്യാർത്ഥി അസുഖത്തെ തുടർന്ന് മരണപ്പെട്ടു


പാണത്തൂർ : ബളാന്തോട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായ വിഷ്ണു (17) നിര്യാതനായി. അരിപ്രോഡിലെ മോഹനൻ _ ശാന്ത ദമ്പതികളുടെ മകനാണ്. അസുഖം മൂലം കുറെ നാളുകളായി ചികിത്സയിലായിരുന്നു.  കാഞ്ഞങ്ങാട് ആശുപത്രിയിൽ വെച്ചാ യിരുന്നു അന്ത്യം. ഇന്നലെ രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കാഞ്ഞങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പക്ഷെ, മരണം സംഭവിക്കുകയായിരുന്നു. മോഹനൻ - ശാന്ത ദമ്പ തികളുടെ ഏക മകനാണ്.  ശവസംസ്കാരം രാത്രിയിൽ വീട്ടുവളപ്പിൽ വച്ച് നടന്നു. അധ്യാപകരും, വിദ്യാർത്ഥികളും,നാട്ടുകാരുംവിഷ്ണുവിന് അന്ത്യോപചാരമർപ്പിച്ചു.


No comments