മിന്നും താരമായി സിവിൽ ഡിഫൻസ് വളണ്ടിയർ കുമ്പളപള്ളിയിലെ വിപിൻ വരയിൽ
നീലേശ്വരം : ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന വിപിൻ വരയിലും കൂട്ടുകാരും ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് ഗ്രൗണ്ടിൽ അടുത്തുള്ള ആ സ്ഥലത്തേക്ക് ഓടിയത്. സ്ഥലത്തെത്തിയ വിപിനും സംഘവും കണ്ടത് 14 കോലോളം ആഴത്തിലുള്ള നിറയെ വെള്ളമുള്ള കിണറ്റിൽ വീണിരിക്കുന്ന കുട്ടിയെയാണ് കണ്ടത്. ഉടനെ മറ്റൊന്നും ആലോചിക്കാതെ രക്ഷാപ്രവർത്തനങ്ങളിൽ സിവിൽ ഡിഫൻസിന്റെ ട്രെയിനിങ് കിട്ടിയ വിപിൻ തന്റെ ഗ്യാങ്ങ് ആയ കുമ്പളപള്ളി "ഗ്യാങ്ങ് ബോയ്സ്" ക്ലബ്ബിലെ അംഗങ്ങളോട് എത്രയും പെട്ടെന്ന് കയർ എത്തിക്കാനും ആഴമേറിയതും നിറയെ വെള്ളവുമുള്ള കിണറ്റിലേക്ക് ഇറങ്ങി ആ കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി. ആഷിക്കും കൂട്ടുകാരും അവിടെ ബോൾ കളിക്കുകയായിരുന്നു. കളിക്കുന്നതിനിടയ്ക്ക് ബോൾ ദൂരേക്ക് തെറിച്ചു പോയി. ബോൾ എടുക്കാൻ ചെന്ന ആഷിക് ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. വിഷ്ണു പാർവതി ദമ്പതികളുടെ മകനായ കുമ്പളപള്ളി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് "ആഷിക്". കാഞ്ഞങ്ങാട് അഗ്നിരക്ഷാ വകുപ്പിന്റെ കീഴിലുള്ള സിവിൽ ഡിഫൻസിൽ നിന്ന് രക്ഷാപ്രവർത്തനത്തിന്റെ ബാലപാഠങ്ങൾ പഠിച്ചതുകൊണ്ട് മാത്രമാണ് കരുത്തോടെ കരുതലോടെ കൂലിപ്പണിക്കാരനായ വിപിൻവരയിലിന് ആഷിക്കിനെ രക്ഷപ്പെടുത്താൻ പറ്റിയത് എന്ന് തന്റെ ഗ്യാങ്ങ് ബോയ്സിലെ കൂട്ടുകാരോട് പറഞ്ഞു.
No comments