Breaking News

പ്രധാനമന്ത്രിയുടെ എസ്.പി.ജി അംഗമായ ചിറ്റാരിക്കാൽ മണ്ഡപം സ്വദേശി വാഹനാപകടത്തിൽ മരിച്ചു


ചിറ്റാരിക്കാൽ / രാജസ്ഥാൻ  : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക സംരക്ഷണ സേനാംഗം ഷിൻസ് മോൻ തലച്ചിറ (45) രാജസ്ഥാനിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ചിറ്റാരിക്കാൽ മണ്ഡപത്തെ തലച്ചിറയിൽ മാണിക്കുട്ടിയുടെയും ഗ്രേസിക്കുട്ടിയുടെയും മകനാണ്.

ജോലിസ്ഥലത്തു നിന്നും താമസസ്ഥലത്തേക്ക് മടങ്ങുമ്പോൾ വാഹനമിടിക്കുകയായിരുന്നുവെന്നാണ് വിവരം. 23 വർഷമായി എസ്.പി.ജിയിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഏതാനും വർഷമായി മണക്കടവിൽ താമസിച്ചുവരികയായിരുന്നു. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട്. ഭാര്യ ജിസ്മി(നഴ്സ്). മക്കൾ: ഫിയോണ, ഫെബിൻ (ഇരുവരും മണക്കടവ് ശ്രീപുരം സ്കൂൾ വിദ്യാർഥികൾ).

രാജസ്ഥാനിലെ ജോലിസ്ഥലത്തു വെച്ച് വാഹനാപകടത്തിൽ മരണപ്പെട്ട ഇന്ത്യൻ മിലിട്ടറി  ഉദ്യോഗസ്ഥൻ ഷിൻസ് തലച്ചിറയുടെ ഭൗതിക ശരീരം 19.9. 2025 വെള്ളിയാഴ്ച രാവിലെ 7 മണിയോടെ കണ്ണൂർ വിമാനത്താവളത്തിൽ എത്തും. 9 മണി മുതൽ 10.30 വരെ മണക്കടവിലുള്ള സ്വവസതിയിൽ പൊതുദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. തുടർന്ന് മൃതസംസ്കാര ശുശ്രൂഷകളുടെ ആദ്യഭാഗം സ്വഭവനത്തിൽ ആരംഭിച്ച് വിലാപയാത്ര മണ്ഡപം ദേവാലയത്തിൽ 12 മണിയോടെ എത്തിച്ചേരും എന്നു പ്രതീക്ഷിക്കുന്നു. 12.30 ന് മണ്ഡപം സെൻ്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ മൃതസംസ്കാരം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. മിലിട്ടറിയുടെ ഔദ്യോഗിക ബഹുമതിയോടെയുള്ള  അന്തിമോപചാരം നീളുന്നതനുസരിച്ച് മുകളിൽ കാണിച്ച സമയക്രമത്തിൽ വ്യത്യാസം വരാനുള്ള സാധ്യതയുണ്ട്. സഹകരിക്കുക. മറ്റു വിവരങ്ങൾ പിന്നാലെ അറിയിക്കാം.

No comments