Breaking News

കാഞ്ഞങ്ങാട് ട്രെയിൻ അപകടത്തിൽ പരിക്കേറ്റ സുധന്റെ ഇരുകാലുകളും മുറിച്ചു മാറ്റി നാട്ടിലെത്തിക്കാൻ ഇനി സുമനസുകൾ കനിയണം


കാഞ്ഞങ്ങാട്: ട്രെയിൽ ഇറങ്ങുന്നതിനിടെ അപകടത്തിൽ പെട്ട് ഇരുകാലുകളുമറ്റ തൃശൂർ ഇരിങ്ങാലക്കുട വട്ടത്തൂർ സ്വദേശി സുധനു വേണം കാരുണ്യ പ്രവർത്തകരുടെ സഹായം ഇരിങ്ങാലക്കുടയിൽ നിന്നു തൃക്കരിപ്പൂർ മാച്ചിക്കാടിനടുത്തുള്ള ഭാര്യ വീട്ടിൽ ചെന്ന് മകനെ കാണാനുളള ആഗ്രഹത്താൽ പയ്യന്നൂരിലിറങ്ങി അവിടെ നിന്നും ബസിൽ തൃക്കരിപ്പുരിലെത്താം എന്നു കരുതിയാണ് യാത്ര പുറപ്പെട്ടത് നിർഭാഗ്യവശാൽ ട്രെയിൻ പയ്യന്നൂർ വിട്ട ശേഷം കാഞ്ഞങ്ങാടും പിന്നിട്ടപ്പോൾ തിടുക്കപ്പെട്ട് ട്രെയിൽ നിന്നും ഇറങ്ങുമ്പോഴാണ് ഫ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ പെട്ട് കാലറ്റത്. ഉടൻ മറ്റു യാത്രക്കാരും ആർ പി എഫും ചേർന്ന് രക്ഷപ്പെടുത്തിയ ശേഷം അഗ്നിരക്ഷാ സേനയുടെ സഹായം തേടി ഗ്രെഡ്‌ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സതീശന്റെ നേതൃത്വത്തിൽ എത്തിയ സേന പ്രഥമ ശുശ്രൂഷ നൽകിയ ശേഷം അറ്റുപോയ വലതു കാലും മറ്റുമായി ജില്ലാശുപത്രിയിലെത്തിച്ചു ഗുരുതര പരിക്കായതിനാൽ അറ്റുപോയ കാൽ കുട്ടി ചേർക്കുന്നതിനായി പ്ലാസ്റ്റിക്ക് കവറിലാക്കി ഐസ് പേക്കിൽ പൊതിഞ്ഞ് പ്രത്യേക ബോക്സിൽ നിക്ഷേപിച്ചാണ് 108 ആംബുലൻസിൽ പരിയാരത്തേക്കു മാറ്റിയത് ഇദ്ദേഹത്തിന്റെ കൂടെ ആരും സഹായത്തിനു ഇല്ലാത്തതിനാൽ  സിവിൽ ഡിഫൻസ് അംഗങ്ങളുടെ സഹായത്താൽ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചത് ശേഷംഅവിടെ ജീവകാരുണ്യ പ്രവർത്തകൻ നജ്മുദ്ദിൻ പിലാത്തറ വേണ്ടുന്ന സഹായം നൽകി വരുന്നു അറ്റുപോയ വലതു കാൽ വച്ചു പിടിപ്പിക്കാൻ സാധിച്ചില്ല ഇതിനിടെ ഇദ്ദേഹത്തിന്റെ ഇടതുകാലിലെ പരിക്ക് ഗുരുതരമായതിനാൽ പാതത്തിനോടു ചേർന്നു മുറിച്ചു മാറ്റി ഇരിങ്ങാലക്കുടയിലെ അക്കര ജോസഫ് അടാട്ടിന്റെ വണ്ടിയിലെ ഡ്രൈവറായിരുന്നു ഇദ്ദേഹം.

No comments