പരപ്പ സോപാനം കലാസാംസ്ക്കാരിക കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ സർവ്വീസിൽ നിന്നും വിരമിച്ച സി.കുഞ്ഞികൃഷ്ണൻ മാസ്റ്ററെ ആദരിച്ചു
പരപ്പ: സോപാനം കലാസാംസ്ക്കാരിക കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ സർവീസിൽ നിന്നും വിരമിച്ച സി. കുഞ്ഞികൃഷ്ണൻ മാസ്റ്ററെ ആദരിച്ചു. നീണ്ട 28 വർഷത്തെ സേവനത്തിനു ശേഷം പ്ലാച്ചിക്കര എൻ.എസ്.എസ് എ.യു.പി സ്ക്കൂളിൽ നിന്നുമാണ് അദ്ദേഹം വിരമിച്ചത്. മഹേഷ് കുമാർ പാലക്കി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മനോഹരൻ മാസ്റ്റർ, പ്രിയദർശൻ, ബാലകൃഷ്ണൻ. എ, മോഹനൻ.എ, ജിതേഷ്, സുരേഷ് തുടങ്ങിയവർ സംസാരിച്ചു. യോഗത്തിന് ഹരിമലബാർ സ്വാഗതം പറഞ്ഞു. പോണ്ടിച്ചേരി സംസ്ഥാന സർക്കാർ അധ്യാപക അവാർഡ് ജേതാവ് തമ്പാൻ മാസ്റ്റർ കുഞ്ഞികൃഷ്ണൻ മാസ്റ്ററെ പൊന്നാട അണിയിച്ചു.
No comments