Breaking News

കണ്ണൂരിൽ സുപ്രീംകോടതി അഭിഭാഷകൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ




പയ്യന്നൂർ : പരേതനായ ചേണിച്ചേരി കണ്ണൻ നമ്പ്യാരുടെ മകൻ എ.പി.മുകുന്ദനെ ( 65 ) ആണു താഴെചൊവ്വ റെയിൽ പാളത്തിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത് .

ബെംഗളു രുവിൽ താമസിക്കുന്ന മുകുന്ദൻ വിഷുവിനു താഴെ ചൊവ്വ പുളുക്കോപാലത്തിനു സമീപത്തെ സഹോദരിയുടെ വീട്ടിൽ എത്തിയതായിരുന്നു . ഇന്നലെ പ്രഭാത നടത്തത്തിനായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു .

ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതി നെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്

ഭാര്യ മൃദുല . മാതാവ് എ.പി.ജാനകി . മകൾ മേഘ . സഹോദരങ്ങൾ : അംബുജാക്ഷി , തങ്കം , കെ.എൻ.ബാലഗോപാൽ , രാധ , ലീല , പരേതരായ ബാലകൃഷ്ണൻ , ശ്രീനിവാസൻ , വേണുഗോപാലൻ

No comments