Breaking News

'കുമ്പളപ്പള്ളി പകൽവീട് തുറന്നുകൊടുക്കുക, റയിൽവേ ആനുകൂല്യം പുനസ്ഥാപിക്കുക' കേരള സീനിയർ സിറ്റിസൺസ് ഫോറം കിനാനൂർ കരിന്തളം പഞ്ചായത്ത് സമ്മേളനം പരപ്പയിൽ സമാപിച്ചു


പരപ്പ: കേരള സീനിയർ സിറ്റിസൺസ് ഫോറം കിനാനൂർ -കരിന്തളം പഞ്ചായത്ത് സമ്മേളനം പരപ്പയിൽ സമാപിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ.ഭൂപേഷ് ഉൽഘാടനം ചെയ്തു. കുമ്പളപ്പള്ളി പകൽ വീട് തുറന്നുകൊടുക്കുക, റയിൽവേ ആനുകൂല്യം  പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ അബൂബക്കർ ഹാജി, സി. എം. ഇബ്രാഹിം, പള്ളിക്കൈ കുഞ്ഞമ്പുനായർ, മുരുണ പ്ലാചിക്കല്ല്, എന്നിവരെ ആദരിച്ചു. അബൂബക്കർ ഹാജി, രത്നാകരാൻ പ്ലാത്തടം, പി.പി. അടിയോടി, വൈ. എം. സി. ചന്ദ്രശേഖർ, ബാലൻമാസ്റ്റർ, കെ. ജെ. അഗസ്റ്റിൻ, യെശോദ, എന്നിവർ സംസാരിച്ചു. ഭാസ്കരൻ നായർ സ്വാഗതം പറഞ്ഞു. ഗോപാലൻ നായർ നന്ദി രേഖപ്പെടുത്തി. പുതിയ ഭാരവാഹികളായി  സി. കുഞ്ഞിരാമൻ (പ്രസിഡന്റ്‌ ) ഭാസ്കരൻ നായർ (സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.

No comments