Breaking News

400 കെ.വി വൈദ്യുതലൈൻ കടന്നു പോകുന്ന പ്രദേശങ്ങളിൽ ന്യായമായ നഷ്ടപരിഹാരം നൽകണം: ഒടയംചാലിൽ സംയുക്ത കർഷകസമര സമിതി യോഗം ചേർന്നു


ഒടയംചാൽ : ഉഡുപ്പിയിൽനിന്ന്‌ കിനാനൂർ-കരിന്തളം പഞ്ചായത്തിലെ കയനി സബ് സ്റ്റേഷനിലേക്കുള്ള 400 കെ.വി. വൈദ്യുതലൈൻ കടന്നുപോകുന്ന ഭാഗങ്ങളിലെ കർഷകർക്കും കുടുംബങ്ങൾക്കും ന്യായമായ നഷ്ടപരിഹാരം നൽകണമെന്ന് ഒടയംചാലിൽ ചേർന്ന സംയുക്ത കർഷകസമരസമിതി യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം കളക്ടറേറ്റിലേക്ക് മാർച്ച് നടത്താനും യോഗം തീരുമാനിച്ചു.

വൈദ്യുതലൈൻ കടന്നുപോകുന്ന ഭാഗങ്ങളിൽ ബഫർ സോൺ അടക്കം 54 മീറ്ററോളം സ്ഥലം ദീർഘകാല വിളകൾ നടത്താനോ വീടുകൾ വയ്ക്കാനോ പോലും കഴിയാതെ ഉപയോഗശൂന്യമാകുമെന്ന് യോഗം ആരോപിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു.




പ്രഭാകരൻ കത്തുണ്ടി അധ്യക്ഷനായി. ബാലചന്ദ്രൻ അടുക്കം, ഡോ. ജോയി ജോസഫ്, കെ. നാരായണൻ കുട്ടി, എം.കെ. ഭാസ്‌കരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഷിനോജ് ചാക്കോ (ചെയ.), കെ. നാരായണൻ കുട്ടി (കൺ), എം. സത്യനാഥൻ (ഖജാ.).

No comments