Breaking News

സ്ഥലത്തെച്ചൊല്ലി തർക്കം; 120 കെഎസ്ഇബി ഉദ്യോഗസ്ഥർ അറസ്റ്റിൽ


മൂവാറ്റുപുഴ∙ വൈദ്യുത ഭവൻ ഓഫിസിനു മുൻപിൽ വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ നിർമാണം കെഎസ്ഇബി ജീവനക്കാർ തടഞ്ഞതു സംഘർഷാവസ്ഥ സൃഷ്ടിച്ചു. കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ കെ.ആർ. രാജീവ് ഉൾപ്പെടെ 120 കെഎസ്ഇബി ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനു പിന്നാലെ നഗരത്തിൽ വൈദ്യുതി തടസ്സപ്പെട്ടു.


അരമനപ്പടിക്കു സമീപമുള്ള കെഎസ്ഇബി നമ്പർ വൺ ഓഫിസിനു മുൻപിലായി റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ സ്മാർട്ട് വില്ലേജ് ഓഫിസ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. വില്ലേജ് ഓഫിസ് നിർമിക്കാൻ കലക്ടർ നിർദേശം നൽകിയതിനെ തുടർന്ന് റവന്യു വകുപ്പ് നിർമാണം ആരംഭിച്ചു. എന്നാൽ റവന്യു വകുപ്പ് ഭൂമികയ്യേറി എന്നു പരാതിപ്പെട്ട് കെഎസ്ഇബി ഹൈക്കോടതിയെ സമീപിച്ചു. 


ഏപ്രിൽ 4ന് ഊർജ സെക്രട്ടറിയും റവന്യു സെക്രട്ടറിയും ചേർന്നുള്ള ഉന്നതാധികാര കമ്മിറ്റിക്കു കോടതി കേസ് റഫർ ചെയ്തു. ഹൈപവർ കമ്മിറ്റിയുടെ തീരുമാനം ഉണ്ടാകുന്നതുവരെ തൽസ്ഥിതി തുടരാനുള്ള കോടതി നിർദേശം ലംഘിച്ച് റവന്യു വകുപ്പു നിർമാണം ആരംഭിച്ചുവെന്നാരോപിച്ചാണ് കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തിയത്. 

No comments