Breaking News

സർവ്വീസിൽ നിന്നും വിരമിച്ച കുഞ്ഞികൃഷ്ണൻ മാസ്റ്റർക്ക് ആദരസഭയൊരുക്കി പരപ്പ അയ്യപ്പസേവാസംഘം


പരപ്പ: അഖില ഭാരത അയ്യപ്പസേവാസംഘം 467 നമ്പർ പരപ്പ ശാഖയുടെ ആഭിമുഖ്യത്തിൽ സർവീസിൽ നിന്നും വിരമിച്ച അധ്യാപകൻ സി.കുഞ്ഞികൃഷ്ണൻ മാസ്റ്ററെ ആദരിച്ചു.നീണ്ട 28 വർഷത്തെ സേവനത്തിനു ശേഷം പ്ലാച്ചിക്കര എൻ.എസ്.എസ് യു പി സ്ക്കൂളിൽ നിന്നുമാണ് അദ്ദേഹം വിരമിച്ചത്. തമ്പാൻ മാസ്റ്റർ  അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗുരുസ്വാമി നാരായണസ്വാമി ഉപഹാരം നൽകി,അനുഗ്രഹഭാഷണം നടത്തി. ബാലൻ മാസ്റ്റർ പൊന്നാട അണിയിച്ച് മുഖ്യ പ്രഭാഷണം നടത്തി. സുരേന്ദ്ര ഗുരുസ്വാമി, കുഞ്ഞമ്പു നായർ, ബാലകൃഷ്ണൻ. എ, ഹരികൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു. സുരേഷ് കുമാർ സ്വാഗതം പറഞ്ഞ യോഗത്തിൽ നന്ദി അറിയിച്ചത് പുഷ്പരാജൻ എം.കെ.യാണ്.

No comments