Breaking News

യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച രണ്ട് പേർക്കെതിരെ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു



കാഞ്ഞങ്ങാട് : ഭർതൃമതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാം വഴി പ്രചരി പ്പിച്ചുവെന്ന പരാതിയിൽ 2 പേർക്കെതിരെ കോടതി നിർ ദ്ദേശ പ്രകാരം ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു. അജാനൂർ തെക്കേപ്പുറത്തെ ഷെഫീഖിന്റെ ഭാര്യ മെഹ്റു ന്നീസയുടെ പരാതിയിലാണ് കേസ്.


അജാനൂർ മുട്ടുന്തല കാറ്റാടിയിലെ സൗദ അബ്ദുൾ റഹ്മാൻ 38, അതിഞ്ഞാലിലെ റമീസ് 36, എന്നിവർ ചേർ ന്നാണ് ഇൻസ്റ്റഗ്രാം വഴി മെഹ്റുന്നീസയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. 2020-ലാണ് പരാതിക്ക് ആസ്പദമായ  സംഭവം. ചിത്രങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ പ്ര തികൾ മെഹ്റുന്നീസയോട് 3 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു.


യുവതി പണം കൊടുക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് സൗദയും, റമീസും ചേർന്ന് ഇൻസ്റ്റഗ്രാമിൽ ഇവരുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്നാണ് മെഹ്റുന്നീസയുടെ പരാതി. സൗദ നൽകിയ ക്വ ട്ടേഷൻ ഏറ്റെടുത്ത റമീസാണ് ചിത്രങ്ങൾ മോർഫ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചത്,

No comments