പരപ്പ ബ്ലോക്ക് പഞ്ചായത്ത് വെസ്റ്റ് എളേരി അമ്പാടി ബസാറിലെ വി.സി.ബി കം ബ്രിഡ്ജ് ബ്ലോക്ക് പ്രസിഡണ്ട് എം.ലക്ഷ്മി നാടിന് സമർപ്പിച്ചു
ഭീമനടി: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച വെസ്റ്റ് എളേരി അമ്പാടി ബസാറിലെ വി.സി.ബി കം ബ്രിഡ്ജ് ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇൻ ചാർജ് എം.വിജയകുമാർ സ്വാഗതം പറഞ്ഞു. അസി.എക്സിക്യുട്ടിവ് എഞ്ചിനീയർ സുനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ രജനി കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം എ.വി രാജേഷ്, പഞ്ചായത്തംഗം ബിന്ദു മുരളീധരൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ സംസാരിച്ചു. കെ.കെ.വി സുധീഷ് നന്ദി പറഞ്ഞു
No comments