Breaking News

മംഗളൂരുവില്‍ മത്സ്യസംസ്കരണ ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച്‌ 5 പേർ മരിച്ചു



മഞ്ചേശ്വരം,മംഗളൂരുവിലെ പ്രത്യേക വ്യവസായ മേഖലയിലെ മത്സ്യസംസ്കരണ ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച്‌ മരിച്ച തൊഴിലാളികളുടെ എണ്ണം 5 ആയി. പശ്ചിമബംഗാള്‍ സ്വദേശികളായ സമീറുല്ല ഇസ് ലാം(34),ഉമര്‍ ഫാറൂഖ് (29), നിസാമുദ്ദീന്‍ സാസ്(32) ശറഫത് അലി, മിഅറാജുല്‍ ഇസ്ലാം .എന്നിവരാണ് തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ദുരന്തത്തില്‍ മരിച്ചത് മൂന്ന് പേര്‍ ഇപ്പോഴും ആശുപത്രിയില്‍ .


അസന്‍ അലി,ഖരിബുല്ല,അഫ്തല്‍ മലിക് എന്നിവർ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്, മൂന്ന് യുവാക്കൾ ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും മരിച്ചിരുന്നു.


മത്സ്യമാലിന്യ ടാങ്ക് വൃത്തിയാക്കുകയായിരുന്ന സമീറുല്ലയാണ് ആദ്യം ബോധരഹിതനായി വീണതെന്നാണ് മറ്റു തൊഴിലാളികള്‍ പൊലീസിന് നല്‍കുന്ന വിവരം

No comments