Breaking News

പരപ്പ ടൗണിൽ വീണ്ടും കാട്ടുപന്നികളുടെ വിളയാട്ടം.. കൂട്ടം തെറ്റിയെത്തിയ കാട്ടുപന്നികൾ രാവിലെ പരപ്പ ടൗണിലൂടെ പരക്കം പാഞ്ഞു

പരപ്പ: മലയോരത്ത് കാട്ടുപന്നികൾ റോഡിൽ ഇറങ്ങുന്നത് പതിവാകുന്നു.  പരപ്പയിൽ ഒരു മാസം മുമ്പാണ് പന്നികൾ പട്ടാപ്പകൽ ടൗണിലൂടെ ഭീതി ജനിപ്പിച്ച് പരക്കം പാഞ്ഞത്, ഇന്നു രാവിലെയും പന്നികൾ കൂട്ടത്തോടെ ടൗണിലൂടെ തലങ്ങും വിലങ്ങും പരക്കം പാഞ്ഞു. തൊട്ടടുത്താണ് പരപ്പ ഗവ.സ്കൂൾ ഉള്ളത്. സ്ക്കൂൾ ഇല്ലാത്ത സമയം ആയതിനാൽ വലിയ അപകടം ഒഴിവായി. വ്യാപാര സ്ഥാപനങ്ങളുടെ വരാന്തയിലൂടെയും പന്നികൾ ഓടിക്കേറി. വെള്ളരിക്കുണ്ട് കഴിഞ്ഞ ആഴ്ച്ചയിൽ അക്രമാസക്തമായ കാട്ടുപന്നിയെ വനപാലകർ വെടിവച്ചിരുന്നു.

വീഡിയോ കാണാം ലിങ്ക് ..

https://fb.watch/ccPavhOE4t/

No comments