Breaking News

കെ എസ് ടി എ പരപ്പ ബ്രാഞ്ച് പരിധിയിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി ജില്ലാ നിർവാഹക സമിതിയംഗം വി.കെ റീന ഉദ്ഘാടനം ചെയ്തു


കുമ്പളപ്പള്ളി : ദീർഘകാലത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് കെ എസ് ടി എ പരപ്പ ബ്രാഞ്ച് യാത്രയയപ്പ് നൽകി. എസ് കെ ജി എം എ യു പി എസ് കുമ്പളപ്പള്ളിയിൽ വെച്ച് നടന്ന ചടങ്ങ് കെ എസ് ടി എ ജില്ലാ നിർവാഹകസമിതിയംഗം വി കെ റീന ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് വി അനിതകുമാരി ഉപഹാരങ്ങൾ വിതരണം ചെയ്തു.  ഉപജില്ലാ ജോയിന്റ് സെക്രട്ടറി ഭാഗ്യേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എ ആർ വിജയകുമാർ , പി എം ശ്രീധരൻ , എം ബിജു , പി രവി , കെ വസന്തകുമാർ , മെയ്സൺ എന്നിവർ അഭിവാദ്യ പ്രസംഗം നടത്തി. വിരമിക്കുന്ന അധ്യാപകരായ പി ബാബുരാജ് , പി പത്മനാഭൻ , വി ബേബി , തങ്കമണി ടി വി , ലത പി വി എന്നിവർ മറുപടി പ്രസംഗം നടത്തി. ബ്രാഞ്ച് സെക്രട്ടറി കെ ബിനു സ്വാഗതവും സ്മിത ആനന്ദ് നന്ദിയും രേഖപ്പെടുത്തി.

No comments