Breaking News

ചെറുപുഴ ടൗണിലെ അ​നധി​കൃ​ത പാ​ർ​ക്കിം​ഗ്; കർശ​ന ന​ട​പ​ടി സ്വീകരിക്കുമെന്ന് പോ​ലീ​സ്


ചെ​റു​പു​ഴ: ക​ഴി​ഞ്ഞ മാ​സം 31 മു​ത​ല്‍ ചെ​റു​പു​ഴ ടൗ​ണി​ല്‍ നി​ല​വി​ല്‍ വ​ന്ന പാ​ര്‍​ക്കിം​ഗ് സം​വി​ധാ​നം പാ​ലി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ ത​യാ​റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്നു മു​ത​ല്‍  ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കുമെ​ന്ന് ചെ​റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ കെ.​എ ബോ​സ് അ​റി​യി​ച്ചു. 

നിരവധി പേര്‍  പഞ്ചായത്തും പോലീസും നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെങ്കിലും  അ​ന​ധി​ക്യത​മാ​യി  പാ​ര്‍ക്ക് ചെ​യ്യു​ന്ന വാ​ഹ​ന ഉടമ​ക​ളെ വി​ളി​ച്ച്‌ വ​രു​ത്തി നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം. ടൗ​ണി​ല്‍ വ​രു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്തി​ന് സ​മീ​പ​മു​ള്ള പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ല്‍ ത​ന്നെ പാ​ര്‍​ക്ക് ചെ​യ്യ​ണ​മെ​ന്നും സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

No comments