Breaking News

പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് പദ്ധതിയിൽ വെസ്റ്റ്എളേരി മണ്ഡപത്ത് നിർമ്മിച്ച ശിശു സൗഹൃദ ടോയ്ലറ്റ് ഉദ്ഘാടനം ചെയ്തു


കുന്നുംകൈ: പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ഡപം  അംഗൻവാടിയിൽ നിർമ്മിച്ച ശിശു സൗഹൃദ ടോയ്ലറ്റിന്റെ ഉത്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം.ലക്ഷ്മി നിർവഹിച്ചു. യോഗത്തിൽ വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഗിരിജ മോഹനൻ അധ്യക്ഷത വഹിച്ചു.  ബ്ലോക്ക്‌ മെമ്പർ ജോസ് കുത്തിയതോട്ടിൽ, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ  കെ.ജി ബിജുകുമാർ പ്രസംഗിച്ചു.

No comments