Breaking News

പെട്രോൾ ,ഡീസൽ , പാചകവാതക വിലവർധന ; കേന്ദ്ര സർക്കാർ ജനങ്ങളോടുള്ള വെല്ലുവിളി അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് (ബി) ജില്ലാ കമ്മിറ്റി

കാസർഗോഡ് : പെട്രോളിൻ്റെയും ഡീസലിൻ്റേയും, പാചക വാതകത്തിൻ്റെയും, മണ്ണെണ്ണയുടേയും വില വർദ്ധിപ്പിച്ചു കൊണ്ട് സാധാരണക്കാരായ ജനങ്ങളുടെ ജീവിതം തന്നെ വഴിയാധാരമാക്കി കൊണ്ട് കുത്തക കോർപ്പറേറ്റ് മുതലാളി മാരെ സഹായിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്നതെന്ന് കേരള കോൺഗ്രസ് (ബി) ജില്ലാ കമ്മിറ്റി. ജില്ല പ്രസിഡൻ്റ് പി.ടി നന്ദകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ല ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത് മുഖ്യ പ്രഭാഷണം നടത്തി. ജില്ല സീനിയർ വൈസ് പ്രസിഡൻ്റ് സി.തമ്പാൻ കാരിയിൽ, ജില്ല സെക്രട്ടറിമാരായ രാജീവൻ പുതുക്കുളം, അഗസ്റ്റിൻ നടയ്ക്കൽ, സന്തോഷ് മാവുങ്കാൽ, വേണുഗോപാലൻ നായർ ,ഷാജി പൂങ്കാവനം, രവികുമാർ, വി ജിഷ് , കെ വി രാകേഷ്,ജില്ല ട്രഷറർ സി.തമ്പാൻ കല്ലം ചിറ തുടങ്ങിയവർ  സംസാരിച്ചു 

No comments