അപകടത്തിൽ പരിക്കേറ്റ നീലേശ്വരം സ്വദേശിയായ യുവാവ് മരണപ്പെട്ടു
പറശ്ശിനിക്കടവ് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവെ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഗുരുതര നിലയില്‍ ചികിത്സയിലായിരുന്ന നീലേശ്വരം സ്വദേശി മരിച്ചു. മൂലപ്പള്ളിയിലെ ശ്രീധരന്‍-ശശികല ദമ്പതികളുടെ മകനായ എം.സി രതീഷാണ്(43) ശനിയാവ്ച്ച രാവിലെ മരണപ്പെട്ടത്. കഴിഞ്ഞ മാസം 9ന് പുലര്‍ച്ചെ തളിപ്പറമ്പ് കുറ്റിക്കോലിലുണ്ടായ വാഹന അപകടത്തില്‍ പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു രതീഷ്. രതീഷിനൊപ്പം കാറിലുണ്ടായിരുന്ന കൊഴുന്തിലെ അനീഷ് കലിക്കോടിനും അപകടത്തില്‍ പരിക്കേറ്റിരുന്നു. അപകടശേഷം നിര്‍ത്താതെ പോയ ടാങ്കര്‍ ലോറിയെ പിന്നീട് സിസിടിവിയുടെ സഹായത്തോടെ പൊലീസ് പിടികൂടുകയായിരുന്നു.
No comments