Breaking News

സ്വതന്ത്ര റബ്ബർ ടാപ്പിംഗ് സമിതി കേരള ജില്ലാ പ്രവർത്തക സംഗമം പരപ്പയിൽ സമാപിച്ചു കൂലി വർദ്ധനവിനായി മന്ത്രിക്ക് നിവേദനം നൽകാൻ തീരുമാനം


പരപ്പ: സ്വതന്ത്ര റബ്ബർ ടാപ്പിംഗ് സമിതി കേരള (SRTS) ജില്ലാ പ്രവർത്തക സംഗമം പരപ്പയിൽ വച്ച് നടന്നു. പരപ്പ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടന്ന സംഗമം എസ് ആർ ടി എസ് കോഡിനേറ്റർ ഷാഫി പെരിന്തൽമണ്ണ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ 14 അംഗ ജില്ലാ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു. ടാപ്പിംഗ് തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കുവാൻ വേണ്ടി സംഘടനാ തലത്തിൽ മന്ത്രിക്ക് നിവേദനം കൊടുക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ സജേഷ് അധ്യക്ഷനായി, കൃഷ്ണൻകുട്ടി ആശംസ അർപ്പിച്ച് സംസാരിച്ചു.രാജു മണിയൂർ സ്വാഗതവും സുജിത്ത് നന്ദിയും പറഞ്ഞു.

No comments