Breaking News

യാത്രാ സൗകര്യമില്ലാതെ ദുരിതത്തിലായി ബളാൽ അരീങ്കല്ല് മുതൽ പരപ്പ പന്നിയെറിഞ്ഞകൊല്ലി വരെയുള്ള പ്രദേശവാസികൾ ഒടുവിൽ ജനകീയ ജീപ്പ് വാങ്ങാൻ തീരുമാനം


ബളാൽ: യാത്രാ ദുരിതം അനുഭവിക്കുന്ന അരീങ്കല്ല്, അരീക്കര, പൊടിപ്പളം, അത്തിക്കടവ്, വീട്ടിയൊടി, ആലടിത്തട്ട്, പന്നിയെറിഞ്ഞകൊല്ലി പ്രദേശത്തെ ജനങ്ങൾക്ക് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, ഗ്രാമ പഞ്ചായത്ത്,  ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷിഭവൻ, സ്കൂൾ, ബാങ്ക്, റേഷൻകട എന്നിവിടങ്ങളിലേക്ക് പോകാൻ കഴിഞ്ഞ മൂന്ന് വർഷക്കാലമായി യാത്രാ ദുരിതം അനുഭവിക്കുകയാണ്, ഇതിന് പരിഹാരം കാണൻ അരീങ്കല്ല് നമ്മുടെ നാട്  വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റി രൂപീകരിച്ച്  ജനകീയജീപ്പ് വാങ്ങി യാത്രാദുരിതത്തിന് പരിഹാരം കാണാൻ തീരുമാനിച്ചു. യോഗത്തിൽ വാർഡ് മെമ്പർ പി  പത്മാവതി അധ്യക്ഷത വഹിച്ചു.

ഭാരവാഹികളായി 

പ്രസിഡണ്ട് : പി രാഘവൻ

വൈസ് പ്രസിഡണ്ട് :ഇ കെ തങ്കപ്പൻ, സെക്രട്ടറി: സജിനി ജനാർദ്ദനൻ

ജോയിൻ സെക്രട്ടറി: രമണി ബാലകൃഷ്ണൻ 

ട്രഷറർ: കെ സുരന്ദ്രൻ

No comments