Breaking News

കെ എസ്‌ യു സ്‌നേഹവീട് അടുത്ത ആഴ്ചയിൽ കൈമാറും സംഘടക സമിതി രൂപകരിച്ചു

കൊന്നക്കാട് :കെ എസ്‌ യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ബളാൽ പഞ്ചായത്തിലെ മൈക്കയം വാർഡിൽ വിദ്യാർത്ഥിനിക്ക് നിർമിച്ചു നൽകുന്ന വീടിന്റെ പണി പൂർത്തിയായി.ഇന്നലെ വള്ളിക്കടവിൽ ചേർന്ന യോഗത്തിൽ സ്കൂൾ തുറക്കുന്ന വാരത്തിൽ വീട് കൈമാറുന്നതിന് സംഘടക സമിതി രൂപീകരിച്ചു . കെ എസ്‌ യു വിന്റെ യും, യൂത്ത് കോൺഗ്രസ്‌ ന്റെ യും കോൺഗ്രസ്‌ ന്റെ യും നേതാക്കളെ പങ്കെടുപ്പിക്കാനും വീടിന്റെ താക്കോൽ കൈമാറുന്നതിന് സംസ്ഥാന നേതാക്കളെ ക്ഷണിക്കുവാനും യോഗത്തിൽ തീരുമാനമായി.ഡാർലിൻ ജോർജ് കടവൻ ചെയർമാനും, ഗിരീഷ് വട്ടകാട്ട് കൺവീനറുമായ സംഘടക സമിതിയിൽ രക്ഷധികാരികൾ ടി കെ എവുജിൻ, എൻ ഡി വിൻസെന്റ്, പി സി രഘു നാഥൻ നായർ, വിനോദ് കുമാർ പി ജി എന്നിവരാണ്. ജനറൽ കൺവീനർമാരായി അഡ്വ സണ്ണി മുത്തോലി, ബാലചന്ദ്രൻ പി കെ, സജിത്ത് ദേവ് എന്നിവരെ യോഗം ചുമതലപ്പെടുത്തി. മിഥുൻ കച്ചിറമറ്റം, സോമേഷ് വള്ളികടവ്, അമൽ പാറത്താൽ, വിനീത് സി കെ, ജോമോൻ പി വി, ആൻസൻ, റിൻസൻ, സ്‌കറിയ കാഞമ്മല, പ്രിൻസ്, അമൽ, ശില്പ, അനീഷ് മാലോം ബിജു ചുണ്ടകാട്ട്, അജു തകിടിയേൽ, ശ്രീജ,ബിബിൻ ഈഴക്കുന്നേൽ, സിയാദ്, ജോസ് കുട്ടി, ശ്രീജിത്ത്‌, ജോമേഷ്, മനു തോമസ്, ഡേവിസ് എബ്രഹാം, നിപുൺ, സെബിൻ, സുബിത്,ദീപു ജോസഫ്, ജോസഫ് പന്തലാടി, ബിജേഷ്, അഭിരാജ്, കുറുവച്ചൻ, തോമാച്ചൻ വെട്ടിക്കലോലിക്കൽ, ജോർജ് പ്രകാശ്, സാജൻ, അനൂപ്, ഷിജോ കുറുമണ്ണിൽ, പ്രശാന്ത് എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിച്ചു. 

No comments