Breaking News

കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന ആർ.ബാലകൃഷ്ണപ്പിള്ളയുടെ ഒന്നാം ചരമവാർഷികം കേരള കോൺഗ്രസ് ബി കാസർഗോഡ് ജില്ലാ കമ്മറ്റി സമുചിതമായി ആചരിച്ചു


വെള്ളരിക്കുണ്ട്: കേരള കോൺഗ്രസ് സ്ഥാപക നേതാവും കേരള രാഷ്ട്രീയത്തിലെ ഒറ്റയാനുമായ ആർ ബാലകൃഷ്ണപ്പിള്ളയുടെ ഒന്നാം ചരമവാർഷികം കേരള കോൺഗ്രസ് ബി കാസർഗോഡ് ജില്ലാ കമ്മിറ്റി ആചരിച്ചു. പുഷ്പാർച്ചനയ്ക്ക് ജില്ലാ പ്രസിഡന്റ് പി ടി നന്ദകുമാർ വെള്ളരിക്കുണ്ട് നേതൃത്വം നല്കി. അനുസ്മരണ യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി ടി നന്ദകുമാർ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത് അനുസ്മരണം നടത്തി, ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് സി തമ്പാൻ, ജില്ലാ സെക്രട്ടറിമാരായ രാജീവൻ പുതുക്കളം, അഗസ്റ്റ്യൻ നടയ്ക്കൽ, യുത്ത് ഫ്രണ്ട് ബി ജില്ലാ പ്രസിഡന്റ് സന്തോഷ് മാവുങ്കാൽ , ഷാജി പൂങ്കാവനം,  വൈ.പ്രസിഡന്റ് വിജിഷ് , സിദീഖ് കൊടിയമ്മ, ടി കെ ജയൻ , മണ്ഡലം പ്രസിഡന്റ് കെ വി രാകേഷ്, സി തമ്പാൻ കല്ലഞ്ചിറ, രവികുമാർ,ഇ വേണുഗോപാലൻനായർ , വിനോദ് എന്നിവർ സംസാരിച്ചു.

No comments