Breaking News

പതിനാലാം പഞ്ചവത്സര പദ്ധതി : ബളാൽ ഗ്രാമപഞ്ചായത്തിൽ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടന്നു പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമപഞ്ചായത്തിന്റെ പതിനാലാം പഞ്ചവത്സരപദ്ധതി 2022 -23 വാർഷിക പദ്ധതി വർക്കിംഗ് ഗ്രൂപ്പ് പൊതു യോഗം ബളാൽ കമ്മൂണിറ്റി ഹാളിൽ നടന്നു.

പതിനാലു വർക്കിങ് ഗ്രൂപ്പ് ചേർന്ന് വാർഷിക വികസന പദ്ധതികൾ തയ്യാറാക്കുന്ന പൊതു യോഗം പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷത വഹിച്ചു.

ആസൂത്രണ സമിതി വൈസ് ചെയർമാൻ അൻഡ്റൂസ് വട്ടക്കുന്നേൽ പദ്ധതികൾ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ ഷോബി ജോസഫ്, സി.രേഖ, സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയകാലായിൽ, ടി. അബ്ദുൽ കാദർ.പി. പത്മാവതി,അംഗങ്ങളായ സന്ധ്യ ശിവൻ. കെ. വിഷ്ണു. വിനു കെ.ആർ. ജോസഫ് വർക്കി. ദേവസ്യ തറപ്പേൽ,പി.സി. രഘുനാഥൻ നായർ, ബിൻസി ജെയിൻ, മോൻസി ജോയ്,ജെസ്സി ചാക്കോ,ശ്രീജ രാമചന്ദ്രൻ. എം. അജിത. പഞ്ചായത്ത്‌ സെക്രട്ടറി രജീഷ് കാരായി എന്നിവർ സംസാരിച്ചു.

No comments