Breaking News

ഓൺലൈൻ സംവിധാനം നിലച്ചു ബളാൽ സബ്ബ് രജിസ്റ്റർ ഓഫീസിൽ ശനിയാഴ്ച ആധാരം മുടങ്ങി


വെള്ളരിക്കുണ്ട് : ഓൺലൈൻ സംവിധാനം നിലച്ചതിനെ തുടർന്ന് ശനിയാഴ്ച ബളാൽ സബ്ബ് രജിസ്ട്രാർ ഓഫീസിൽ ആധാരം മുടങ്ങി. വസ്തു സംബന്ധമായ കാര്യങ്ങൾക്ക് എത്തിയ പ്രായമയവർ ഉൾപ്പെടെ മണിക്കൂറുകളോളം ബുദ്ധിമുട്ട് അനുഭവിച്ചു..

ഓൺ ലൈൻ സംവിധാനത്തിന്റെ സെർവർ തകരാറിലായതാണ് ആധാരം മുടങ്ങാൻ ഇടയായത് എന്നാണ് ഉദ്യോഗസ്ഥഭാഷ്യം.. 

ബളാൽ പഞ്ചായത്ത്‌ ഓഫീസിലാണ് സബ്ബ് രജിസ്ട്രാർ ഓഫീസിന്റെ സെർവർ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നിരവധി തവണയാണ് സെർവർ തകരാർ മൂലം ബളാലിൽ ആധാരം മുടങ്ങുന്നത്.

ആധാരം ചെയ്യാൻ എത്തിയ ഒട്ടേറെ പേർ ദുരിതം നേരിട്ടു. എന്നിട്ടും ശ്വാശ്വതമായപരിഹാരം ഉണ്ടാക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ലെന്ന്‌ ആധാരം എഴുത്തുകാർ പറയുന്നു ദൂരസ്ഥലങ്ങളിൽനിന്നുപോലും ശനിയാഴ്ച രാവിലെ മുതൽ എത്തിയ ആളുകൾ വൈകിട്ട് ആറു മണി വരെ രജിസ്ട്രാർ ഓഫീസിൽ കാത്തു നിന്നാണ് മടങ്ങിയത്..

No comments