തിരുവനന്തപുരത്ത് ബൈക്ക് ഷോറൂമിൽ തീപിടുത്തം; 32 ബൈക്കുകൾ കത്തി നശിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്ക് ഷോറൂമില്‍ തീപിടിത്തം. ബൈക്ക് വാടകക്ക് നല്‍കുന്ന ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. മുട്ടത്തറയിലാണ് സംഭവം നടന്നത്. 32 ബൈക്കുകള്‍ കത്തി നശിച്ചു. ഉദ്ഘാടനം ചെയ്യാനിരുന്ന റോയല്‍ ബ്രദേഴ്‌സ് ബൈക്ക് റെന്റല്‍ എന്ന സ്ഥാപനത്തിലാണ് തീപ്പിടുത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചാക്ക,ചെങ്കല്‍ ചൂള എന്നിവിടങ്ങളില്‍ നിന്നെത്തിയ 6 അഗ്‌നി ശമന യൂണിറ്റുകളാണ് തീ അണച്ചത്.
No comments