Breaking News

കോട്ടിക്കുളത്ത് അധ്യാപികയെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ പോലീസ് പിന്തുടർന്ന് പിടികൂടി




പാലക്കുന്ന് : ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാറിനെ പോലീസ് പിന്തുടർന്ന് പിടികൂടിപാലക്കുന്ന് സ്കൂളിലെ അധ്യാപിക പനയാലിലെ ശോഭ സഞ്ചരിച്ച കെ.എൽ 60 ക്യു 7056 നമ്പർ സ്കൂട്ടറിനെയാണ് കോട്ടിക്കുളം ബൈക്കെ പള്ളിക്ക് സമീപത്തുവെച്ച് കെ.എൽ 60 ആർ 3979 നമ്പർ കാർ ഇടി ച്ചിട്ട് നിർത്താതെ പോയത്.

സംഭവം അപ്പോൾ തന്നെ അധ്യാ പിക ബേക്കൽ പോലീസ് സ്റ്റേഷനിൽ അറിയിച്ചു. എസ്.ഐ സാജുതോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ തിരച്ചിലിലാണ് തൃക്കണ്ണാട് ടെമ്പിൾറോഡിൽ മലാം കുന്നിൽ വെച്ച് കാർ പിടികൂടിയത്.

കാർ ഓടിച്ച കോട്ടിക്കുളം മലാംകുന്നിലെ രാഘവന്റെ മകൻ ആർ.ആഐർ.കൃഷ്ണ നെ(42) പോലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധന നടത്തിയപ്പോൾ കൃഷ്ണൻ മദ്യപിച്ചാണ് വാഹനം ഓടിച്ച തെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ വൈദ്യപരിശോധനക്ക് വിധേയനാക്കി.

അധ്യാപികയുടെ സ്കൂട്ടറിലിടിച്ച കാറിന്റെ മുൻവശത്തെ ഹെഡ്ലൈറ്റും ബംബറും പൊട്ടിയി രുന്നു.കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന അധ്യാപികയെ ഇടി ച്ചിട്ട കാർ നിർത്താതെ പോയത്.

No comments