Breaking News

ചക്രവാതച്ചുഴി കേരളത്തിനു മുകളില്‍; പലയിടത്തും നിർത്താതെ മഴ കാസർകോട് ഇന്ന് റെഡ് അലെർട്ട്


സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തിനുമുകളിലും തെക്കന്‍ കര്‍ണാടകത്തിലും ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് കാരണം. പലയിടങ്ങളിലും മഴ തുടരുകയാണ്. കാസര്‍കോട് ജില്ലയില്‍ പുലര്‍ച്ചെ വരെ പലയിടത്തും മഴ പെയ്തു. ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. നിലവില്‍ മൂടിക്കെട്ടിയ അവസ്ഥയാണ്. വയനാട്ടില്‍ ഇന്നലെ രാത്രിമുതല്‍ മഴ പെയ്യുന്നുണ്ട്. പാലക്കാട് ഇന്നലെ രാത്രി തുടങ്ങി ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. അട്ടപ്പാടി, ചിറ്റൂര്‍ മേഖലകളിലാണ് കനത്ത മഴ. ഇടുക്കിയില്‍ നിലവില്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. തെക്കന്‍ ജില്ലകളില്‍ രാത്രി മുഴുവന്‍ ഇടതോരാതെ പെയ്ത മഴയ്ക്ക് നേരിയ ശമനമുണ്ട്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നാല് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗളുരു ഇന്നലെ രാത്രി മൂന്നുമണിക്കൂറോളം പെയ്ത കനത്ത മഴയിൽ നഗരത്തിലെ പലയിടങ്ങളിലും വെള്ളംകയറി. വാഹനഗതാഗതം മണിക്കൂറോളം തടസപ്പെട്ടു. അണ്ടർ പാസുകൾ എല്ലാം വെള്ളക്കെട്ടിൽ ആണ്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലും വീടുകളിലും വെള്ളത്തിലാണ്.

No comments