Breaking News

പെരിയ ചെറക്കാപ്പാറയില്‍ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു


പെരിയ ചെറക്കാപ്പാറയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. പ്രദേശത്തുകാരും സഹപാഠികളുമായ ദില്‍ജിത്ത്(14), നന്ദഗോപാല്‍(14) എന്നിവരാണ് മരിച്ചത്. തിരച്ചിലൊനുടുവില്‍ കണ്ടെത്തിയ ഇരുവരെയും ഉടന്‍ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം. മരിച്ച രണ്ടുപേരും 9-ാം തരം വിദ്യാര്‍ത്ഥികളാണ്.


No comments