Breaking News

കുരുന്നുകൾക്ക് ഫലവൃക്ഷ തൈകൾ നൽകി പ്രവേശനോത്സവം വേറിട്ടതാക്കി കനകപ്പള്ളി അംഗൻവാടി


കനകപ്പള്ളി: ബളാൽ ഗ്രാമ പഞ്ചായത്തിലെ വാർഡ് 16 സി. നമ്പർ 26 കനകപ്പള്ളി അംഗൻവാടിയിൽ വിവിധ പരിപാടികളോടെ പ്രവേശനോത്സവം ആഘോഷിച്ചു. വാർഡ് മെമ്പർ അബ്ദുൾ ഖാദർ പരിപാടി ഉൽഘാടനം ചെയ്തു. പ്രസിഡണ്ട്‌ ഡെന്നിസ് ജോസഫ്‌ന്റെ  അദ്ധ്യക്ഷതയിൽ അംഗൻവാടി വർക്കർ മണിമോൾ സ്വാഗതം പറഞ്ഞു. സീനിയർ സിറ്റിസൺ ഫോറം അംഗം മാത്യു,ആശ വർക്കർ ലളിത, ജെ.എച്ച്.ഐ ഷെറിൻ, എ ഡി.എസ് ശ്യാമള എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെൽപ്പർ ഉഷ ദിവാകരൻ നന്ദി പറഞ്ഞു., കൗമാര കുട്ടികൾ ഈശ്വര പ്രാർഥന നടത്തി. തുടർന്ന് കുട്ടികൾക്ക് ഫലവൃക്ഷ തൈകൾ വാർഡ് മെമ്പർ നൽകി. പായസവിതരണം പഠന ഉപകരണങ്ങളും വിതരണം നടത്തി തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. 12 വയസിൽ താഴെയുളള കുട്ടികളുൾ ഉണ്ടാക്കിയ വിവിധ പേപ്പർ ക്രാഫ്റ്റ് കളുടെ പ്രദർശനവും ഉണ്ടായിരുന്നു

No comments