Breaking News

സംസ്ഥാനതല പരിപാടികൾക്കൊപ്പം മലയോരത്തെ വിവിധ അംഗൻവാടികളിലും ആഘോഷമാക്കി അംഗൻവാടി പ്രവേശനോത്സവം വെള്ളരിക്കുണ്ട് പന്നിത്തടത്ത് വാർഡ് മെമ്പർ എം.ബി രാഘവനും മാവുള്ളാലിൽ വാർഡ് മെമ്പർ സിൽവി ജോസഫും ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട്: ഈ അധ്യയന വർഷത്തെ അങ്കണവാടി പ്രവേശനോത്സവത്തിന്റെ  ഉദ്ഘാടനം വിവിധ അങ്കനവാടികൾ കേന്ദ്രീകരിച്ച് ആഘോഷമായി നടന്നു. രാവിലെ 9.30നു പത്തനംതിട്ട ഇരവിപേരൂർ ഓതറ പഴയകാവിൽ മന്ത്രി വീണാ ജോർജ് സംസ്ഥാന തല പരിപാടി ഉദ്ഘാടനം ചെയ്തു. അങ്കണവാടി കുട്ടികൾക്ക് തേൻ നൽകുന്നതിനുള്ള ഹണികോമ്പ് പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മലയോരത്തെ വിവിധ അംഗനവാടികളിലും പ്രവേശനോത്സവം ആഘോഷമായി നടന്നു. പുതിയ കുട്ടികളെ തൊപ്പിയും ബലൂണും ക്രയോൺസും നൽകി വരവേറ്റു. കുഞ്ഞുങ്ങൾ അണിനിരന്ന റാലിയും തുടർന്ന് ലഡുവിതരണവും നടന്നു. വെള്ളരിക്കുണ്ട് അങ്കനവാടിയിൽ വാർഡ് മെമ്പർ രാഘവൻ ഉദ്ഘാടനം ചെയ്തു. സണ്ണി മ്ലാങ്കുഴി അധ്യക്ഷനായി, സുമ ടീച്ചർ സ്വാഗതം പറഞ്ഞു. ദേശീയ സിവിൽ സർവീസ് ചെസ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച എം.മുരളിയെ ചടങ്ങിൽ ആദരിച്ചു. 

മാവുള്ളാൽ അങ്കനവാടിയിൽ ഉഷ ടീച്ചർ സ്വാഗതം പറഞ്ഞു. പത്താം വാർഡ് മെമ്പർ സിൽവി ജോസഫ് ഉദ്ഘാടനം ചെയ്തു. വെൽഫയർ കമ്മറ്റി വൈസ് ചെയർമാൻ ജോസ് വിലങ്ങയിൽ അധ്യക്ഷനായി. അംഗൻവാടി ജീവനക്കാരി ഭാർഗവി നന്ദി പറഞ്ഞു. വെൽഫയർ കമ്മറ്റി അംഗങ്ങൾ രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു. കുഞ്ഞുങ്ങളെ അണിനിരത്തി റാലിയും സംഘടിപ്പിച്ചു

No comments