Breaking News

പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ നയിക്കുന്ന കാസർഗോഡ് ജില്ലാ സംഗമം ജൂൺ 2ന് വെസ്റ്റ് എളേരിയിൽ നിന്ന് നൂറോളം പ്രവർത്തകർ പങ്കെടുത്ത് വിജയിപ്പിക്കാൻ യോഗ തീരുമാനം


കുന്നുംകൈ: ജൂൺ രണ്ടിന്  മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ നയിക്കുന്ന കാസർഗോഡ് ജില്ലാ സംഗമത്തിന് വെസ്റ്റ് എളേരി പഞ്ചായത്തിൽ നിന്ന് നൂറോളം പ്രവർത്തകരെ പങ്കെടുപ്പിക്കാൻ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെയും പോഷക ഘടകങ്ങളുടെയും  യോഗത്തിൽ തീരുമാനിച്ചു.  യോഗം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്  കെ എം ശംസുദ്ധീൻ ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ജാതിയിൽ ഹസൈനാർ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ.എം ടി പി ഖരീം നയ രേഖ വിശദീകരിച്ചു. മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ലത്തീഫ് നീലഗിരി, മണ്ഡലം മുസ്ലിം ലീഗ്  സീനിയർ വൈസ് പ്രസിഡന്റ് പി കെ സി റഹൂഫ് ഹാജി, മണ്ഡലം സെക്രട്ടറി പി ഉമർ മൗലവി, ഹദിയ പഞ്ചായത്ത് നിരീക്ഷകൻ മുഹമ്മദ് കൂളിയാട്, വനിതാ ലീഗ് മണ്ഡലം  വൈസ്പ്രസിഡന്റ് ഫാത്തിമ സാദത്ത്, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ ദുൽകിഫിലി, ട്രഷറർ എ വി അബ്ബ്‌ദുൽ ഖാദർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ,വാർഡ് മെമ്പർ റൈഹാനത്ത്, യു ഡി എഫ് ചെയർമാൻ എം അബൂബക്കർ, എം മുഹമ്മദാലി, പി ഉസ്മാൻ, ഹനീഫ പെരുമ്പട്ട, ടി പി ഷാക്കിറ,എ ജി സുലൈമാൻ, ശംസുദ്ധീൻ ഓട്ടപ്പടവ്, എം ടി പി മുഹമ്മദാലി മൗലവി, ബഷീർ പുഴക്കര, പി അബ്ദുൽ റഹ്‌മാൻ എന്നിവർ സംസാരിച്ചു.

No comments