Breaking News

ചലച്ചിത്ര അവാർഡ് നിർണ്ണയം സംബന്ധിച്ച വിവാദങ്ങൾ അനാവശ്യം: രാജ്മോഹൻ ഉണ്ണിത്താൻ എം.പി രാജ്‌മോഹൻ നീലേശ്വരത്തിന് പൗരാവലിയുടെ സ്വീകരണ പരിപാടി എം.പി ഉദ്ഘാടനം ചെയ്തു


നീലേശ്വരം : ചലച്ചിത്ര അവാർഡ് നിർണ്ണയം സംബന്ധിച്ച വിവാദങ്ങൾ അനാവശ്യമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി നീലേശ്വരത്ത് പറഞ്ഞു.

പ്രഗത്ഭരായ വ്യക്തിത്വങ്ങളാണ് ജൂറിയിലുള്ളത്.ആ ജൂറിയുടെ തീരുമാനങ്ങൾ അംഗീകരിക്കണം. അവാർഡുകൾ ലഭിക്കാത്തവരാണ് പരാതികളുമായി രംഗത്തു വരുന്ന തെന്നും അദ്ദേഹം പറഞ്ഞു.കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, വേണുമാങ്ങാട് പ്രഥമ നാടക പുരസ്‌കാരം എന്നിവ നേടിയ  രാജ്‌മോഹന്‍ നീലേശ്വരത്തിന് നീലേശ്വരം പൗരാവലി നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീലേശ്വരം ജോളി ആര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങിൽ    സംഘാടകസമിതി ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജൻ അധ്യക്ഷനായി. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത ആദരവ് സമർപ്പിച്ചു. കേരള സംഗീതനാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് വിശിഷ്ടാതിഥിയായി.  നഗരസഭാ കൗണ്‍സിലര്‍ ഇ.ഷജീര്‍, ഡോ.വി.ഗംഗാധരന്‍,ഡോ.വി.സുരേശന്‍, കെ.കെ.കുമാരന്‍,  കെ.എന്‍.കീപ്പേരി, കെ.വി.ദാമോദരൻ, പി.സി.സുരേന്ദ്രന്‍ നായര്‍, പി. ചന്ദ്രൻ, പ്രസ് ഫോറം പ്രസന്റ് വിജയന്‍ സര്‍ഗം,  എന്നിവര്‍ സംസാരിച്ചു. ജനറല്‍കണ്‍വീനര്‍ പി.സി.രാജന്‍ സ്വാഗതവും എം.വിജയൻ നന്ദിയും പറഞ്ഞു. തുടർന്ന് പി.സി.രാജൻ സംവിധാനം ചെയ്ത് ജോളി ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിക്കുന്ന ജി ശങ്കരപിള്ളയുടെ മൂന്ന് പണിതൻമാരും പരേതനായ ഒരാളം നാടകവും അരങ്ങേറി.

No comments