Breaking News

കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചിറ്റാരിക്കൽ ഉപജില്ലാ കൗൺസിൽ യോഗം കാലിച്ചാമരത്ത് ചേർന്നു


ചിറ്റാരിക്കൽ : കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ  കെ എസ് ടി എ ചിറ്റാരിക്കൽ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കാലിച്ചാമരത്ത് ഉപജില്ലാ കൗൺസിൽ യോഗം ചേർന്നു. മുപ്പത്തൊന്നാം സംസ്ഥാന സമ്മേളനം അംഗികരിച്ച പ്രമേയങ്ങളും തീരുമാനങ്ങളും അധ്യാപകരുടെ ഇടയിൽ വിശദീകരിക്കുന്നതിനുവേണ്ടി ചേർന്ന യോഗം ജില്ലാ നിർവാഹക സമിതിയംഗം പി മോഹനൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് വി അനിതകുമാരി അധ്യക്ഷയായി . ജില്ലാ പ്രസിഡന്റ് എ ആർ വിജയകുമാർ , പി എം ശ്രീധരൻ , ടി വിഷ്ണുനമ്പൂതിരി, എം ബിജു , വി കെ റീന , പ്രമോദ് കുമാർ എ വി , പി ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി കെ വസന്തകുമാർ സ്വാഗതവും ട്രഷറർ ഷൈജു സി നന്ദിയും രേഖപ്പെടുത്തി.

No comments