'എന്റെ തൊഴിൽ എന്റെ അഭിമാനം' കോടോംബേളൂർ പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡണ്ട് പി.ശ്രീജ നിർവ്വഹിച്ചു
ഏഴാംമൈൽ: സംസ്ഥാന സർക്കാരിന്റെ 'എന്റെ തൊഴിൽ എന്റെ അഭിമാനം' പദ്ധതിയുടെ കോടോം ബേളൂർ പഞ്ചായത്ത്തല ഉദ്ഘാടനം കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ നിർവഹിച്ചു.വാർഡ് കൺവീനർ നാരായണൻ സ്വാഗതവും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. ബാബു അധ്യക്ഷതയും വഹിച്ചു.പഞ്ചായത്ത് കമ്മ്യൂണിറ്റി അംബാസിഡർ സുരേഷ് വയമ്പ്, മനോജ് കോടോം, എഡിഎസ് സെക്രട്ടറി നസിയ, ഊര്മൂപ്പൻ രാഘവൻ എന്നിവർ സംസാരിച്ചു. നാലാം വാർഡിലെ എന്യൂമറേറ്റർമാർ നേതൃത്വം നൽകി.
No comments