Breaking News

10 കോടി കിട്ടിയ ഭാഗ്യവാന്മാരെ കണ്ടെത്തി; വിഷു ബമ്പർ ഡോക്ടർക്കും ബന്ധുവിനും


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്മാരെ കണ്ടെത്തി. കന്യാകുമാരി സ്വദേശി ഡോ. എം.പ്രദീപ് കുമാര്‍, ബന്ധു എന്‍.രമേശ് എന്നിവര്‍ക്കാണ് ഒന്നാം സമ്മാനമായ 10 കോടി ലഭിച്ചിരിക്കുന്നത്. നറുക്കെടുപ്പ് നടന്ന് ദിവസങ്ങള്‍ക്ക് ശേഷവും ടിക്കറ്റിന് ആരും അവകാശം ഉന്നയിച്ചിരുന്നില്ല. ലോട്ടറി ടിക്കറ്റുമായി ഇന്ന് ഇരുവരും ലോട്ടറി ഓഫീസില്‍ എത്തുകയായിരുന്നു.

ബന്ധുവിനെ വിളിക്കാന്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ടിക്കറ്റ് വാങ്ങിയത്. HB 727990 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മേയ് 22നായിരുന്നു നറുക്കെടുപ്പ്. പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്ററില്‍നിന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്.

ചൈതന്യ ലക്കി സെന്‍ററിൽ നിന്ന് ഈ ടിക്കറ്റ് അടങ്ങിയ ബുക്ക് ലെറ്റ് വാങ്ങിയത് ദമ്ബതികളായ ജസീന്ത, രംഗന്‍ എന്നിവരാണ്. ഇവർ ആറ്റിങ്ങലിൽവെച്ചാണ് ടിക്കറ്റ് വിൽപന നടത്തിയത് .

No comments