Breaking News

ബളാന്തോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി ക്യാമ്പിന് തുടക്കമായി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു


രാജപുരം: ബളാന്തോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്. പി. സി യൂണിറ്റിന്റെ വേനലവധി ക്യാമ്പിന് തുടക്കമായി. പഞ്ചായത്ത്  പ്രസിഡണ്ട് പ്രസന്ന പ്രസാദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌& പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ പി. എം കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.2020 _21 അദ്ധൃയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിച്ച കേഡറ്റുകൾക്കുള്ള  ഉപഹാരസമർപ്പണം പഞ്ചായത്ത് അംഗം കെ .കെ. വേണുഗോപാൽ നിർവഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ ശിവദാസ്, രാജപുരം സിഐ വി ഉണ്ണികൃഷ്ണൻ, ഇ.നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ കെ. സുരേഷ് സ്വാഗതവും സി.പി .ഓ.സിന്ധു മോൾ അഴകത്ത് നന്ദിയും പറഞ്ഞു. ബേക്കൽ സബ്ഡിവിഷൻ ഡി.വൈ.എസ്.പി .പി. കെ  

 സുനിൽകുമാർ പതാക ഉയർത്തി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ കുട്ടികളുടെ  അവകാശങ്ങളും ഉത്തരവാദിത്തങ്ങളും, പോക്സോനിയമം ആരോഗ്യം ശുചിത്വം, ശുഭയാത്ര, എസ് പി സി  കേഡറ്റുകൾ കുറച്ച് വാചകങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കും

No comments