Breaking News

വിരമിച്ച അങ്കണവാടി പ്രവർത്തകർക്ക് പരപ്പ ഐ.സി.ഡി.എസ് പ്രൊജക്ട് യാത്രയയപ്പ് നൽകി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു


പരപ്പ: ഒരു നാടിന്റെ സഞ്ചാരവഴികളിൽ സുവർണ ശോഭ വിടർത്തികൊണ്ട് ആ നാടിന്റെ കെടാവിളക്കായി തലമുറകൾക്ക് അക്ഷര വൈജ്ഞാനിക വസന്തം തീർക്കുന്ന മുറ്റത്തെ മലർവാടികളാണ് അങ്കണവാടികൾ..

അങ്കണവാടിയിലെത്തുന്ന കുഞ്ഞുക്കൾക്ക് അമ്മയുടെ താരാട്ടു പാട്ടിനൊപ്പം  മാതൃവാത്സല്യത്തോടൊപ്പം അറിവിന്റെ ആദ്യാക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തി ദീർഘകാലത്തെ സ്തുത്യർഹമായ സേവനങ്ങൾക്ക് ശേഷം വിരമിച്ച അങ്കണവാടി പ്രവർത്തകർക്ക് പരപ്പ ഐ.സി.ഡി.എസ് പ്രൊജക്ട് യാത്രയപ്പ് നൽകി.

യാത്രയപ്പ് സമ്മേളനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വി. രുഗ്മിണി, ലിസ്സി ജോൺ , റോസമ്മ, മജ്ഞു. രജനി എന്നിവർ ആശംസകൾ പറഞ്ഞു. ശിശു വികസന പദ്ധതി ഓഫീസർ ജെ. ജ്യോതി സ്വാഗതവും സൂപ്പർവൈസർ ശരണ്യ പ്രദീപ് നന്ദിയും പറഞ്ഞു

No comments