Breaking News

കെ.സുധാകരന് എതിരെയുള്ള പോലീസ് കേസ് : കോൺഗ്രസ്‌ പ്രവർത്തകർ വെള്ളരിക്കുണ്ടും കൊന്നക്കാടും പ്രതിഷേധ പ്രകടനം നടത്തി


കൊന്നക്കാട് :കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരന് എതിരെയുള്ള പോലീസ് കേസിൽ കോൺഗ്രസ്‌ പ്രതിഷേധം. സി പിഎം നേതാക്കൾ സ്ത്രീകളെയും, കോൺഗ്രസ്‌ ജന പ്രതിനിധികളെയും അവഹേളിച്ചപ്പോൾ മൗനം പാലിച്ച പോലീസ് കെ പി സി സി പ്രസിഡണ്ടിന് എതിരെ കേസ് എടുത്തത് പ്രതിഷേധർഹമാണെന്ന് കൊന്നക്കാട് സമരം ഉത്ഘാടനം ചെയ്ത് കോൺഗ്രസ്‌ കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റ്‌ പി ജി ദേവ് പറഞ്ഞു. പി സി രഘു നാഥൻ, ഡാർലിൻ ജോർജ് കടവൻ, ജെയിൻ തോക്കനാട്ട്, സ്‌കറിയ കാഞ്ഞമല,എൻ ടി മാത്യു,ബിബിൻ,പ്രദീപ് കരിമ്പിൽ, സിയാദ്, വില്ല്യoസ്‌ എന്നിവർ നേതൃത്വം നൽകി. വെള്ളരിക്കുണ്ടിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ഹരീഷ് പി.നായർ, ഷോബി ജോസഫ്, ബാബു കോഹിനൂർ, സാജൻ, തുടങ്ങിയവർ നേതൃത്വം നൽകി.

No comments