Breaking News

ബാലസംഘം കുന്നുംകൈ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നായനാർ അനുസ്മരണ കൂട്ടായ്മയും ക്വിസ് മത്സരവും സംഘടിപ്പിച്ചു

ഭീമനടി: ബാലസംഘം കുന്നുംകൈ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നുംകൈയിൽ നായനാർ അനുസ്മരണ കൂട്ടായ്മയും ക്വിസ് മത്സരവും സംഘടിപ്പിച്ചു. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം കെ വി അശ്വതി ഉദ്ഘാടനം ചെയ്തു. സയന ഷൈബു അധ്യക്ഷയായി.യു കരുണാകരൻ, കെ വി സുകുമാരൻ, കെ ബാബു, എം ടി കൃഷ്ണൻ എന്നിവർ സംസാരിച്ചു. അശ്വിൻ രാജ് സ്വാഗതം പറഞ്ഞു.  ക്വിസ്സ് മത്സര വും വിവിധ കലാമത്സരങ്ങളും നടന്നു

No comments