Breaking News

പരപ്പയിൽ ബന്ധുക്കളായ രണ്ട് യുവതികളെ ഒരുമിച്ച് കാണാതായതായി പരാതി വെള്ളരിക്കുണ്ട് പോലീസ് അന്വേഷണം ആരംഭിച്ചു


വെള്ളരിക്കുണ്ട്: പരപ്പയിൽ ബന്ധുക്കളായ രണ്ട് യുവതികളെ ഒരുമിച്ച് കാണാതായി. പള്ളത്തുമലയിലെ രാമന്റെ മകൾ രേണുക (22) രാമന്റെ സഹോദരൻ ഭാസ്ക്കരന്റെ മകൾ ശുഭ (25) എന്നിവരെയാണ് കാണാതായത്.

ചൊവ്വാഴ്ച രാവിലെ പരപ്പയിലെ അക്ഷയ സെന്ററിലേക്ക് പോയ യുവതികളെ കാണാതാവുകയായിരുന്നു രാമന്റെ പരാതിയിൽ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. എസ് ഐ എം.പി.വിജയകുമാർ  അന്വേഷണമാരംഭിച്ചു

No comments